ADVERTISEMENT

കൊച്ചി∙ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മനോരമ ന്യൂസ് സോഷ്യല്‍ സ്റ്റാര്‍. സമൂഹമാധ്യമങ്ങളില്‍ പലമട്ടില്‍ നിറസാന്നിധ്യമായവരില്‍ നിന്നു പ്രേക്ഷക സമൂഹം വോട്ടെടുപ്പിലൂടെയാണ് ഫിറോസിനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 12 പേര്‍ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളില്‍ തിളങ്ങി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്താ നായകരായവരാണ്.

രണ്ട് മാസത്തോളം ആവേശപൂര്‍വമാണ് വോട്ടെടുപ്പ് നടന്നത്. ലക്ഷങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ഒടുവ‌ില്‍ വിജയിയായത് ഫിറോസ് കുന്നംപറമ്പില്‍. ഒറ്റ സെല്‍ഫോണും ഒരു ഫെയ്സ്ബുക്ക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരന്‍ തീര്‍ക്കുന്നതു കാരുണ്യത്തിന്റെയും നന്‍മയുടെയും വലിയ ലോകമാണ്.

രോഗവും ദാരിദ്ര്യവും മൂലം കഷ്ടത അനുഭവിക്കുന്നവരുടെ വീട്ടിലെത്തി ലോകത്തോട് ആ ദുരിതങ്ങള്‍ ഫിറോസ് വിളിച്ചുപറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍‌ നിന്നുള്ളവരുടെ സഹായം അങ്ങനെ ഫിറോസ് വഴി ജനങ്ങളിലെത്തി. ഈ മഹാമാതൃകയ്ക്കാണ് സോഷ്യല്‍ സ്റ്റാര്‍ പുരസ്കാരലബ്ധി. മനോരമ ന്യൂസ് ഡോട്ട് കോം വഴി നടത്തിയ വോട്ടെടുപ്പില്‍ പത്ത് ലക്ഷത്തോളം പേര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com