ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍‌ ഇന്ത്യൻ വ്യോമസേന തകർത്തതിനു പിന്നാലെ ട്വിറ്ററിൽ കവിതയെഴുതി ഇന്ത്യന്‍ സൈന്യം. ഇന്ത്യൻ സേനയുടെ അഡിഷനൽ ഡയറക്ടര്‍ ജനറലിന്റെ ട്വിറ്റർ പേജിലാണ് ഹിന്ദി കവി രാംധാരി സിങ് ദിൻകറുടെ കവിതയുടെ ഭാഗം പ്രത്യക്ഷപ്പെട്ടത്.

കവിതയുടെ മലയാളം പരിഭാഷ ഇങ്ങനെ–  നിങ്ങൾ ശത്രുവിന്റെ മുന്നിൽ വിധേയത്വവും വിനയവും കാണിച്ചാൽ, അവർ നിങ്ങളെ ഭീരുവായി കണക്കാക്കും. കൗരവർ എങ്ങനെയാണോ പാണ്ഡവരെ കണ്ടിരുന്നത് അതു പോലെ.

ഓൾവേയ്സ് റെഡി എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വിറ്റർ അക്കൗണ്ടിൽ ഹിന്ദി കവിത ഇട്ടത്. നിങ്ങൾ ശക്തരാകുമ്പോഴാണ് സമാധാനം ശ്രമങ്ങൾ സാധ്യമാകുന്നതെന്നും കവിതയിലുണ്ട്. ഇന്ത്യൻ സേനയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് കവിത പങ്കു വച്ചത്. കൂടെ നേഷൻ ഫസ്റ്റ് എന്ന ഹാഷ് ടാഗും ചേർത്തു.

ചൊവ്വാഴ്ച പുലർച്ചെയാണ് പാക്ക് അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ വ്യോമാക്രമണത്തിൽ തകർത്തത്. ഇന്ത്യ പാക്ക് അതിർത്തിയിലേക്കു കടന്നതായി പാക്കിസ്ഥാനാണ് ആദ്യം പരാതിപ്പെട്ടത്. പിന്നാലെ പാക്ക് ഭീകരക്യാംപുകള്‍ തകർത്തതായി ഇന്ത്യയും ഔദ്യോഗികമായി പ്രതികരിച്ചു.

English Summary: Army tweets Kauravas and Pandavas poem after air strike

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com