ADVERTISEMENT

മധുര∙ തൊളിക്കോട് പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്നു മുൻ ഇമാം ഷഫീഖ് അൽ ഖാസിമി പിടിയിൽ. തമിഴ്നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് ഇമാം പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്നാഴ്ചയ്ക്കു ശേഷം ഷഫീഖ് അൽ ഖാസിമിയെ പിടികൂടുന്നത്. ഡിവൈഎസ്പി ഡി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിൽ, ഇവർ ഉപയോഗിച്ചിരുന്നു വാഹനവും കസ്റ്റഡിയിലെടുത്തു.

ഇമാമിന് ഇതുവരെ ഒളിയിടങ്ങള്‍ ഒരുക്കിയിരുന്ന സഹോദരൻ നൗഷാദ് രണ്ടു ദിവസം മുൻപ് പൊലീസ് പിടിയിലായിരുന്നു. ഇയാളിൽ നിന്നു ലഭിച്ച മൊഴിയനുസരിച്ചാണ് ഇമാം തമിഴ്നാട്ടിലുണ്ടെന്ന് മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പതിനാറ് ഇടങ്ങളിൽ‌ ഇമാം വേഷം മാറി കഴിഞ്ഞുവെന്നാണ് വിവരം.

പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.

പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമായിരുന്നു. പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com