കളം തെളിഞ്ഞ് കേരളം, പോരിനൊരുങ്ങി മുന്നണികൾ; അറിയാം 20 മണ്ഡലങ്ങൾ

Kerala lok sabha election 2019
SHARE

തിരുവനന്തപുരം∙ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തീയതിയായതോടെ സംസ്ഥാനത്ത് പോരാട്ടം മുറുകുകയാണ്. തിരഞ്ഞെടുപ്പിൽ ഒരു ചുവട് മുൻപേയായി എൽഡിഎഫ് 20 സ്ഥാനാർഥികളുടെയും പേര് പ്രഖ്യാപിച്ചു കഴിഞ്ഞു. 16 സീറ്റ് സിപിഎമ്മിനും നാലെണ്ണം സിപിഐക്കും. മുന്നണി മാറിയപ്പോൾ എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക്‌താന്ത്രിക് ജനതാദളിന്(എൽജെഡി) വടകര സീറ്റ് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ സീറ്റ് വിഭജനത്തിൽ പൂർണമായും തഴഞ്ഞെന്നാരോപിച്ച് മുന്നണിയിൽ കലാപത്തിനൊരുങ്ങിയിരിക്കുകയാണ് പാർട്ടി. 11നു ചേരുന്ന സംസ്ഥാന നേതൃയോഗത്തിലായിരിക്കും അന്തിമതീരുമാനം.

കഴിഞ്ഞ തവണ ജെഡിഎസിനു വിട്ടുകൊടുത്ത കോട്ടയം സീറ്റ് ഇത്തവണ സിപിഎം സ്വന്തമാക്കിയതും അസ്വാരസ്യത്തിനു കാരണമായിട്ടുണ്ട്. ഒറ്റയ്ക്കു മത്സരിക്കണമെന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യവും ഇടതുമുന്നണിക്കു തലവേദനയായി മുന്നിലുണ്ട്.

Kerala-Loksabha-Constituency-seats-2014-map

യുഡിഎഫിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകള്‍ തുടരുകയാണ്. മുസ്‌ലിം ലീഗിന് രണ്ടും കേരള കോൺഗ്രസിനും ആർഎസ്പിക്കും ഒരോ സീറ്റു വീതവും നൽകാനാണു തീരുമാനം. മൂന്നാമതൊരു സീറ്റെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം രണ്ടാമതൊരു രാജ്യസഭാ സീറ്റെന്ന വാഗ്ദാനം കൊണ്ടാണ് കോൺഗ്രസ് ‘വെട്ടിയത്’. കേരള കോൺഗ്രസ് ഒരു സീറ്റിലേക്കൊതുങ്ങാന്‍ തയാറാണെന്നു വ്യക്തമാക്കിയെങ്കിലും ആ സീറ്റിന്മേൽ പി.ജെ.ജോസഫ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.

loksabha-election-2014-kerala-seat-share

കോൺഗ്രസിന്റെ കരട് പട്ടിക തയാറാണ്, ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെയായിരിക്കും അന്തിമ ലിസ്റ്റ് പുറത്തുവിടുക. 13, 14 തീയതികളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലുണ്ട്. ഈ സാഹചര്യത്തിൽ 12നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തിനാണു നീക്കം. 

ബിജെപിയിൽ സ്ഥാനാർഥിനിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥികളെ സംബന്ധിച്ചു താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. നാലു മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ രൂപം നൽകിയ പട്ടികയും കേന്ദ്രത്തിനു മുന്നിലുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ബിഡിജെഎസിനും നിർണായക പ്രാധാന്യം നൽകണമെന്ന കേന്ദ്ര നിർദേശവും ബിജെപി സംസ്ഥാനഘടകത്തിനു ലഭിച്ചിട്ടുണ്ട്. 

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളെയും പരിചയപ്പെടാം:

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങൾ
Alathur lok sabha constituency map infographics
20
Show All
In pictures: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങൾ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ