ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭ തിര‍ഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് വിജ്ഞാൻ ഭവനിലാണ് പ്രഖ്യാപനം. ലോക്സഭയ്ക്കു പുറമെ ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ‌ പ്രദേശ്, ഒഡീഷ എന്നീ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.

കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. തീയതി പ്രഖ്യാപിക്കാൻ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികളും യാത്രകളും അവസാനിക്കാൻ കാത്തിരിക്കുകയാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.

English Summary: Election Commission to announce lok sabha poll dates today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com