വോട്ട് കിട്ടാന്‍ ലീഗും, യുഡിഎഫും ജയ്ഷെ മുഹമ്മദുമായി വരെ സഖ്യമുണ്ടാക്കും: കോടിയേരി
Mail This Article
×
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതു വിധേനയും വോട്ട് സ്വന്തമാക്കാൻ മുസ്‍ലിം ലീഗും യുഡിഎഫും വേണമെങ്കിൽ ജയ്ഷെ മുഹമ്മദുമായി വരെ സഖ്യമുണ്ടാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പരാജയഭീതിയിലാണു ലീഗും കോൺഗ്രസും. എസ്ഡിപിഐയുമായി ചർച്ച നടത്തിയതിലൂടെ ലീഗിന്റെ മതനിരപേക്ഷ മുഖം അഴിഞ്ഞുവീണിരിക്കുന്നു. സർക്കാരിനു കീഴിലുള്ള കെടിഡിസിയുടെ ഹോട്ടലിൽ വർഗീയസംഘടനയുമായി ചർച്ച നടത്തിയ ലീഗ് നേതാക്കൾ തിരഞ്ഞെടുപ്പു ചട്ടലംഘനമാണു നടത്തിയത്.
സംഘടനാപരമായും രാഷ്ട്രീയവും യുഡിഎഫ് ശിഥിലമായി. പി.ജെ.ജോസഫിനെ മുന്നിൽ നിർത്തി കേരള കോൺഗ്രസിനെ (എം) പിളർത്താനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.