ADVERTISEMENT

തൊടുപുഴ∙ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ കേരള കോൺഗ്രസ്(എം)വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ സന്ദർശിച്ചു. പ്രചാരണത്തിൽ നിന്നു ഗ്രൂപ്പ് നോക്കി ആരെയും മാറ്റി നിർത്തരുതെന്നു തോമസ് ചാഴികാടനോട് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ചാഴികാടനു വേണ്ടി കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.

കേരള കോൺഗ്രസിൽ മഞ്ഞുരുകിയെന്നും പി.ജെ. ജോസഫ് പിന്തുണ അറിയിച്ചതായും തോമസ് ചാഴികാടൻ മാധ്യമങ്ങളോടു പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഉച്ചയ്ക്ക് പി.ജെ. ജോസഫിനെ സന്ദർശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com