ADVERTISEMENT

കൊച്ചി∙ മണ്ഡലം മാറി വോട്ടു തേടി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കെഎസ്ആർടിസി ബസിലാണു സ്വന്തം മണ്ഡലത്തിലേക്കു പോയത്. പക്ഷേ ബസിറങ്ങി ആദ്യം വോട്ട് അഭ്യർഥിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയിലും!

ഡൽഹിയിൽ നിന്നു കൊച്ചിയിൽ പറന്നിറങ്ങിയ കണ്ണന്താനത്തിന് ഉജ്വല വരവേൽപാണ് എറണാകുളത്തെ ബിജെപി പ്രവർത്തകർ നൽകിയത്. പ്രചാരണം തുടങ്ങാൻ വൈകിയെങ്കിലും മികച്ച ആത്മവിശ്വാസത്തിലായിരുന്നു കണ്ണന്താനം. വിമാനത്താവളത്തിനു പുറത്തിറങ്ങിയപാടെ വോട്ട് അഭ്യർഥനയും ആരംഭിച്ചു. ആദ്യം വോട്ടു ചോദിച്ചത് വിമാനത്താവളത്തിൽ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോട്.

പിന്നീട് വിമാനത്താവളത്തിൽ നിന്ന് കെഎസ്ആർടിസി ബസിൽ മണ്ഡലത്തിലേക്ക്. പക്ഷേ മണ്ഡലം എത്തും മുൻപു തന്നെ ബസ് യാത്ര അവസാനിപ്പിച്ചു. ചാലക്കുടി മണ്ഡലത്തിൽ ഉൾപെട്ട ആലുവ പറവൂർ കവലയിലെത്തിയപ്പോൾ ബസിൽ‌ നിന്നു മന്ത്രി ഇറങ്ങി. ബസ് സ്റ്റോപ്പിൽ നിന്ന നാട്ടുകാരോടു തനിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യർഥിച്ചു. എന്നാൽ പ്രവർത്തകർ പറഞ്ഞപ്പോഴാണ് സ്ഥലം ചാലക്കുടി മണ്ഡലത്തിലാണെന്നു മന്ത്രി അറിഞ്ഞത്. പിന്നീട് പാർട്ടിക്കാർ കൊണ്ടു വന്ന കാറിൽ കണ്ണന്താനം എറണാകുളം മണ്ഡലത്തിലെ വോട്ടർമാരുടെ അടുത്തേക്ക് പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com