ADVERTISEMENT

ആലപ്പുഴ∙ വയനാട്ടിൽ ബിഡിജെഎസിന് അനുവദിച്ച സീറ്റ് വിട്ടുകൊടുക്കാൻ തയാറല്ലെന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വയനാട് സീറ്റ് ബിഡിജെഎസിൽനിന്ന് ഏറ്റെടുക്കണമെന്ന ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ബിഡിജെഎസിൽനിന്ന് ഏറ്റെടുക്കണമെന്നു പറയേണ്ടതു ജില്ലാ കമ്മിറ്റിയല്ല. എൻഡിഎ അനുവദിച്ച സീറ്റുകളിൽ ബിഡിജെഎസിന്റെ സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

രാഹുൽ ഗാന്ധി മത്സരിക്കുമെന്നു പ്രഖ്യാപിച്ചാല്‍ വയനാട് സീറ്റ് വിട്ടു കൊടുക്കണമെന്നു കേന്ദ്ര നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര നേതൃത്വം അത്തരത്തിൽ ആവശ്യപ്പെടില്ലെന്നാണു പ്രതീക്ഷ. ആവശ്യപ്പെട്ടാൽ അതേപ്പറ്റി പിന്നീടു തീരുമാനമെടുക്കുമെന്നും തുഷാർ വെള്ളാപ്പള്ളി ‘മനോരമ’യോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com