ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു; വി.പി. സാനുവിനെതിരെ യുഡിഎഫ്

Malappuram UDF leaders
SHARE

മലപ്പുറം∙ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ ഔദ്യോഗിക നോട്ടിസ് മലപ്പുറത്തെ ഇടതുസ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി വിതരണം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി യുഡിഎഫ് കലക്ടര്‍ക്കു പരാതി നല്‍കി. മറ്റു ലോക്സഭ മണ്ഡലങ്ങളിലും സമാനരീതിയില്‍ പ്രചാരണം നടത്തിയോ എന്ന് അന്വേഷിക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ ആയിരം നല്ല ദിനങ്ങളെന്ന നോട്ടിസ് വി.പി. സാനുവിന്റെ പ്രചാരണ നോട്ടിസുകള്‍ക്കൊപ്പം വീടുകള്‍ തോറും വിതരണം ചെയ്തുവെന്നാണു പരാതി. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെന്ന പേരില്‍ ഒൗദ്യോഗിക സംവിധാനങ്ങളെ ദുരൂപയോഗം ചെയ്തെന്ന് ആരോപിച്ചാണു യുഡിഎഫ് ജില്ല നേതൃത്വം പരാതി നല്‍കിയത്. പിആര്‍ഡിയുടെ പതിനായിരക്കണക്കിനു നോട്ടിസ് ഇടതുക്യാംപില്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ നോട്ടിസുകള്‍ വിതരണം ചെയ്ത വാര്‍ഡുകളുടെയും വോട്ടര്‍മാരുടെയും വിവരങ്ങളടക്കം വ്യക്തമാക്കിയാണു പരാതി. മറ്റു ലോക്സഭ മണ്ഡലങ്ങളിലും സമാനമായ നോട്ടിസ് വിതരണം ചെയ്തിട്ടുണ്ടോ എന്നു പരിശോധിച്ചു നടപടിയെടുക്കണമെന്ന് യുഡിഎഫ് സംസ്ഥാന നേതൃത്വത്തോടു ജില്ലാ നേത്യത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ