ADVERTISEMENT

തിരുവനന്തപുരം∙ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനൊപ്പം വിദേശ സൈറ്റുകളില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനങ്ങളിലുള്ളവർ അംഗങ്ങളാണെന്നും പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തി. ഉന്നത വിദ്യാഭ്യാസമുള്ളവരാണു ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതെന്നും എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

കുട്ടികളുടെ നഗ്നദൃശ്യങ്ങളുടെ കൈമാറ്റം സമൂഹത്തിനു ഭീഷണിയാകുന്ന തരത്തില്‍ ബിസിനസ് ഇടപാടായി മാറിയിരിക്കുന്നൂവെന്നാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയത്. ഇത്തരത്തില്‍ കൈമാറി കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഡാര്‍ക് നെറ്റടക്കമുള്ള വിദേശസൈറ്റുകളില്‍ ബിറ്റ് കോയിന്‍ കണക്കില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനക്കാരുമുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും ഇന്റര്‍പോളിനും കൈമാറി.

പരിശോധനയിലൂടെ അറസ്റ്റിലായ ഇരുപതു പേരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. പത്തനംതിട്ട റാന്നിയില്‍ പിടിയിലായ യുവാവ് ഇത്തരം ഒട്ടേറെ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നയാളാണെന്നും കണ്ടെത്തി. പ്രചരിച്ചവയില്‍ മലയാളികളായ കുട്ടികളുടെ ചിത്രങ്ങളുമുള്ളതിനാല്‍ ഈ കുട്ടികളെ കണ്ടെത്താനും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിലൂടെയാണോ ഇവരുടെ നഗ്നചിത്രം കൈവശപ്പെടുത്തിയതെന്നു കണ്ടെത്താനും ജില്ലാ എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com