ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ല; സുരേന്ദ്രനു പിന്തുണ: പി.സി.ജോർജ്
Mail This Article
കോട്ടയം∙ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും ഭാഗമാവില്ലെന്ന് പി.സി ജോർജ്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് പിന്തുണ നൽകും. മറ്റു മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ച് തീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്ന സ്ഥാനാർഥി പത്തനംതിട്ടയിൽ വിജയിക്കണമെന്നാണ് ആഗ്രഹം. ആചാരസംരക്ഷണത്തിനായി ഒരു മാസത്തോളം ജയിലിൽ കിടന്ന സുരേന്ദ്രനോട് സ്നേഹമുണ്ട്. വേണ്ടി വന്നാൽ സുരേന്ദ്രനു വേണ്ടി പ്രചരണത്തിനും ഇറങ്ങും. പത്തനംതിട്ടയിൽ ബിജെപിക്കു പിന്തുണ കൊടുക്കുന്നതിന് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് മറികടന്നാണ് മുന്നോട്ടു പോകുന്നതെന്നും പി.സി ജോർജ് പറഞ്ഞു. സുരേന്ദ്രൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു പി.സി.ജോർജ് നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.