ADVERTISEMENT

തൃശൂർ∙ ചിയാരത്ത് പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടർന്ന് ചോദ്യം ചെയ്യും. കൃത്യത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.

English Summary: Girl set to ablaze in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com