ADVERTISEMENT

കേരള രാഷ്ട്രീയത്തിൽ റെക്കോർഡുകളുടെ കൂട്ടുകാരനാണ് കെ.എം.മാണി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം (8760 ദിവസം / 24 വർഷം) മന്ത്രി സ്ഥാനം വഹിച്ച വ്യക്തിയെന്നത് അതില്‍ ആദ്യ സ്ഥാനത്തു നിൽക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മാണിയാണ്–13 തവണ.

മാണിയുടെ റെക്കോർഡ് നേട്ടങ്ങൾ

∙ കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം, നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് 50 വർഷം തികച്ച ജനപ്രതിനിധി. 1964ൽ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാർച്ച് 4നു നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ വിജയം. അന്നു മന്ത്രിസഭ രൂപീകരിച്ചില്ല; നിയമസഭ ചേർന്നില്ല.

∙ കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം, 50 വർഷം തികച്ച എംഎൽഎ. 1967 മാർച്ച് 3ന് രൂപീകരിച്ച മൂന്നാം കേരള നിയമസഭയിലാണ് മാർച്ച് 15ന് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അംഗമായത്.

∙ ഏറ്റവും കൂടുതൽ കാലം (2019 ഏപ്രിൽ 9 വരെ 18719 ദിവസം / 51 വർഷം 3 മാസം 9 ദിവസം) എംഎൽഎ ആയ വ്യക്തി. 2014 മാർച്ച് 12ന് കെ.ആർ. ഗൗരിയമ്മയുടെ റെക്കോർഡ് തകർത്തു.

∙ ഒരേ നിയോജകമണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ. പാലായിൽ നിന്ന് 1965ലേതുൾപ്പെടെ തുടർച്ചയായി 13 തവണ. പാലായിൽ നിന്ന് മറ്റാരും എംഎൽഎ ആയിട്ടില്ല.

∙ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ (12) അംഗം.

1977 Cabinet
1977 ലെ മന്ത്രിസഭ. കെ.എം.മാണി ഇരിക്കുന്നവരിൽ വലത്തുനിന്ന് രണ്ടാമത് (ഫയൽ ചിത്രം)

∙ ഏറ്റവും കൂടുതൽ നിയമസഭകളിൽ (7) മന്ത്രി.

∙ ഏറ്റവും കൂടുതൽ തവണ (13) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി.

∙ ഏറ്റവും കൂടുതൽ കാലം ധന വകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി. കൂടാതെ റവന്യൂ (10 വർഷം), ഹൗസിങ് (4 വർഷം 6 മാസം), ആഭ്യന്തരം (ഒരു വർഷം 6 മാസം), ജലസേചനം (10 മാസം) തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തു.

KM Mani Budget
കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നു. (ഫയൽ ചിത്രം)

English Summary: Records of KM Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com