ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് കമ്മിഷനെ പരസ്യമായി വെല്ലുവിളിച്ച് ശബരിമല കര്‍മ സമിതി. ശബരിമല വിഷയം തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഓര്‍മപ്പെടുത്തുമെന്നും കര്‍മ സമിതിക്കു ചട്ടലംഘനം ബാധകമല്ലെന്നും അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ശബരിമല സജീവ ചര്‍ച്ചയാക്കുക ലക്ഷ്യമിട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ നാമജപ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ചിത്രവും നിലവിളക്കും വച്ചാണ് കര്‍മസമിതിയുടെ നാമജപ പ്രതിഷേധം. കര്‍മസമിതിക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞു. 

കര്‍മസമിതി വരും ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി നാമജപ പ്രതിഷേധം സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കര്‍മസമിതി ഒരു മുഖമൂടിയാണെന്നും ആര്‍എസ്എസാണ് നാമജപത്തിന് പിന്നിലെന്നും എല്‍ഡിഎഫ് ആരോപിച്ചു. ശബിമല വിഷയത്തില്‍ ബിജെപി അപഹാസ്യരാവുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

English Summary: Sabarimala Karma Samithi restarts protest ahead of Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com