ADVERTISEMENT

കോട്ടയം ∙ ലോകത്തിന്റെ പല ഭാഗങ്ങളിലും ഡെസ്ക് ടോപ്പുകളിൽ നിശ്ചലമായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സംവിധാനങ്ങളുടെ തകരാർ പരിഹരിച്ചു. രണ്ടു മണിക്കൂറോളം ഇവയുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് തകരാർ പരിഹരിച്ച് വീണ്ടും ലഭ്യമായിത്തുടങ്ങിയത്. അതേസമയം, ഫോണുകളിൽ ഇവയുടെ പ്രവർത്തനത്തിന് തടസ്സം നേരിട്ടിരുന്നില്ല.

ഫെയ്സ്ബുക് കുടുംബത്തിലുള്ള മൂന്നു വമ്പൻ ശൃംഖലകൾ ഒരുമിച്ചു പണിമുടക്കുന്നത് ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ മാസം ലോകത്തിന്റെ പല ഭാഗങ്ങളിലും നിശ്ചലമായ ഫെയ്സ്ബുക്കിന്റെ തകരാർ പരിഹരിച്ചത് 24 മണിക്കൂറിനു ശേഷമാണ്. ആദ്യമായാണ് ഒരു ദിവസം മുഴുവനായി ഫെയ്സ്ബുക്കിന്റെ പ്രവർത്തനം തടസപ്പെട്ടത്. ഇതിനൊപ്പം പ്രവർത്തനം മുടങ്ങിയ ഇൻസ്റ്റഗ്രാമും വാട്സാപ്പും വീണ്ടെടുത്തത് 14 മണിക്കൂറുകള്‍ക്ക് ശേഷമാണ്. സെര്‍വറില്‍ മാറ്റംവരുത്തിയതുകൊണ്ടാണ് തടസ്സമുണ്ടായതെന്നായിരുന്നു വിശദീകരണം.

English Summary: Facebook, Instagram and Whatsapp users across the globe face service disruptions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com