ADVERTISEMENT

തൃശൂർ ∙ സംസ്ഥാന വനിതാ കമ്മിഷനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. വനിതാ കമ്മിഷന്‍ നടപ്പാക്കുന്നത് രണ്ടുതരം നീതിയാണെന്നു രമ്യ പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരനെതിരെ പത്രത്തില്‍ വാര്‍ത്ത കണ്ട് കേസെടുത്ത വനിതാ കമ്മിഷന്‍ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നു രമ്യ ആരോപിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ഒരു നടപടിയുമെടുത്തില്ല. തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും കമ്മിഷന്റെ രീതികളില്‍ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു. വനിതാ കമ്മിഷനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. കമ്മിഷന്റെ നിലപാടുകള്‍ ഏകപക്ഷീയമാണ്. കമ്മിഷന്‍ അധ്യക്ഷ രാഷ്ട്രീയക്കാരിയെ പോലെ പെരുമാറുന്നു. വിഷയങ്ങളെ അവർ രാഷ്ട്രീയമായി കാണുന്നു. വനിതാ കമ്മിഷനില്‍ നിന്നും നീതി കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനർ എ.വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ താക്കീത് നല്‍കി.  സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് താക്കീത്. ആവര്‍ത്തിച്ചാല്‍‌ ശക്തമായ നടപടിയെന്നും മീണ മുന്നറിയിപ്പ് നല്‍കി. 

പൊന്നാനിയിലെ എൽഡിഎഫ് യോഗത്തിനിടെയാണ് വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ വിവാദ പരമാർശം നടത്തിയത്. പൊലീസിലും വനിതാ കമ്മിഷനിലും രമ്യ പരാതി നൽകുകയും ചെയ്തു. അതേസമയം, പ്രചാരണ വിഡിയോയിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്രീമതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിലാണ് കെ.സുധാകരനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

English Summary: Kerala CEO Teeka Ram Meena warns A Vijayaraghavan on sexist remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com