ADVERTISEMENT

കൊച്ചി∙ ഏലൂരിൽ മർ‌ദനമേറ്റ് മൂന്നുവയസ്സുകാരൻ മരിച്ച സംഭവത്തിൽ അച്ഛനും പ്രതി. മർദന വിവരം മറച്ചുവച്ചതും തെളിവു നശിപ്പിച്ചതുമാണ് ബംഗാൾ സ്വദേശിയായ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കൊലക്കുറ്റം ചുമത്താൻ തക്കതെളിവില്ലെന്നു ഏലൂർ പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുളള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മകനെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലുള്ള, ജാർഖണ്ഡ് സ്വദേശിനിയായ അമ്മയുടെ (28) പേരിൽ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. അതേസമയം, കുട്ടിയുടെ  മൃതദേഹം അവസാനമായി കാണാൻ അമ്മയെയും അച്ഛനെയും പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളജിലെത്തിച്ചു. കബറടക്കം അൽപസമയത്തിനകം കളമശ്ശേരി പാലയ്ക്കാമുകൾ ജുമാ മസ്ജിദിൽ നടക്കും. 

അബോധാവസ്ഥയിൽ ബുധനാഴ്ച ഉച്ചയ്ക്കാണു കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ മരുന്നുകളോടു പ്രതികരിച്ചില്ല. വെള്ളിയാഴ്ച രാവിലെ രക്തസമ്മർദം താഴ്ന്നു. രാവിലെ 9.05ന് മരണത്തിനു കീഴടങ്ങിയതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com