ADVERTISEMENT

മലപ്പുറം∙ സിപിഎമ്മുമായി അകൽച്ചയിലാണന്നും മുന്നണി വിടാൻ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾ അസംബന്ധമാണെന്നു പി.വി അന്‍വര്‍. തന്നെ മൽസരിപ്പിച്ച് എംഎൽഎ ആക്കിയത് സിപിഎം ആണ്. എക്കാലവും സിപിഎം സഹയാത്രികനായിരിക്കും. നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നും അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നിലമ്പൂരിലെ വോട്ടർമാരോട് തനിക്ക് കടപ്പാടുണ്ടെന്നും അൻവർ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പി.വി അൻവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. പൊന്നാനിയിൽ തോറ്റാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയിൽ നേരത്തേ അൻവർ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com