അടുത്ത തിരഞ്ഞെടുപ്പ് വരെ തുടരും; മാറ്റാൻ സംസ്ഥാന സർക്കാരിനാകില്ല: മീണ
Mail This Article
×
കൊച്ചി∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തു തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിനു തന്നെ മാറ്റാന്‍ അധികാരമില്ല.
ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു ടിക്കാറാം മീണ.
മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാന്‍ ഉത്തരവാദികളാണ്. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് പോലുള്ള ചട്ടലംഘനങ്ങളില്‍ നിന്നു പിന്‍മാറാന്‍ അതാതു പാര്‍ട്ടിക്കാരാണ് ആദ്യം തയ്യാറാവേണ്ടത്. ആത്മവിമര്‍ശനത്തിന് നേതാക്കള്‍ തയ്യാറാവണമെന്നും ടിക്കാറാം മീണ നേരേ ചൊവ്വേയില്‍ പറഞ്ഞു.
English Summary: Kerala CEO Teeka Ram Meena speaks in Nere Chowe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.