ADVERTISEMENT

മലപ്പുറം∙ പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ നിന്നും ഏഴ് മാസം പ്രായമുള്ള കുട്ടിയെ അമൃത ആശുപത്രിയിലേക്കു ആംബുൻ‍സിൽ കൊണ്ടുവരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടി. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയെ കൊണ്ടുവരുന്നത്.

സർക്കാരിന്റെ ദേശീയ ആരോഗ്യ  ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർബിഎസ്കെ "ഹൃദ്യം" പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് അമൃത ആശുപത്രിയിലേക്കു എത്തിക്കുന്നത്.

ലൈഫ് സേവ് ഇ എം എസിന്റെ KL02 BD 8296 എന്ന നമ്പറിൽ ഉള്ള ഐസിയു, എൻഐസിയു ആംബുലൻസാണ് ഇന്നു നാലേകാലോടു കൂടി പുറപ്പെട്ടത്. അതിനായി നിങ്ങളുടെ വാഹനം ഒരു അൽപ്പം വേഗത കുറച്ച്  കുട്ടിയുമായി വരുന്ന ആംബുലൻസിനെ കടത്തിവിടണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com