ADVERTISEMENT

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി പരീക്ഷയിൽ അധ്യാപകൻ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട‌ു ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപിക്കു പരാതി നൽകി. കോഴിക്കോട‌് മുക്കം നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ‌്കൂളിൽ ഹയർസെക്കൻഡറി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ അധ്യാപകനെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഹയർ സെക്കൻഡറി കോഴ‌ിക്കോട‌് റീജനൽ ഡയറക്ടർ ഗോകുൽ കൃഷ‌്ണൻ മുക്കം പൊലീസ‌് സ‌്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട‌്. 

ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതിയ അധ്യാപകനെ സഹായിക്കാൻ ചിലർ ശ്രമിക്കുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ‌ു ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപിയെ സമീപിച്ചത‌്. മുക്കം നീലേശ്വരം സ‌്കൂളിലെ രണ്ട‌ു വിദ്യാർഥികൾക്ക‌ു വേണ്ടി സ‌്കൂളിലെ അധ്യാപകനും പരീക്ഷാ അഡീഷനൽ ഡപ്യൂട്ടി ചീഫ‌ും ആയ നിഷാദ് വി.മുഹമ്മദ് ഓഫിസിലിരുന്ന‌ു പരീക്ഷ എഴുതിയതാണ‌ു പിടികൂടിയത‌്.

പ്രതി മാപ്പ‌് അപേക്ഷയിൽ കുറ്റം സമ്മതിച്ചിരുന്നു. ഇദ്ദേഹം ഒളിവിലാണ‌്. സ‌്കൂൾ പ്രിൻസിപ്പൽ റസിയ, പരീക്ഷാ ഡപ്യൂട്ടി ചീഫ‌് ആയിരുന്ന ചേന്ദമംഗലൂർ സ‌്കൂളിലെ അധ്യാപകൻ പി.കെ.ഫൈസൽ എന്നിവരെയും സ‌സ‌്പെൻഡ‌് ചെയ‌്തിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടയുടൻ പൊലീസ‌് ഉത്തരക്കടലാസുകളും മറ്റും കസ‌്റ്റഡിയിലെടുത്തിരുന്നു. 

.English summary: Higher secondary director sue against teacher to dgp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com