ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ പാർ‌ട്ടികൾ ഭരിക്കുന്ന കേരളത്തിലടക്കം ഇല്ലാത്ത പ്ര‌ശ്നങ്ങളാണ് തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. തിരഞ്ഞെട‌ുപ്പു കമ്മിഷൻ ബംഗാളിൽ പക്ഷപാതപരമായി പെരുമാറുകയാണ്.പല സംസ്ഥാനങ്ങളിലെയും ചട്ടലംഘനത്തിനെതിരെ നടപടിയെടുത്ത കമ്മിഷൻ ബംഗാളിലെ അക്രമങ്ങളുടെ കാര്യത്തിൽ നിശബ്ദത തുടരുകയാണ്.

അക്രമം നടത്തിയ തൃണമൂലുകാരിൽ ഒരാൾക്കെതിരെയും കേസെടുത്തിട്ടില്ല. ബംഗാൾ സർക്കാരിനെതിരെ കമ്മിഷൻ നടപടി വേണമെന്നും അമിത് ഷാ ആവശ്യപ്പെ‌‌ട്ടു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പ്രകാശ് ജാവഡേക്കർ എന്നിവർക്കൊപ്പം പാർട്ടി ആസ്ഥാനത്തായിരുന്നു അമിത് ഷാ മാധ്യമങ്ങളെ കണ്ടത്.

തിരഞ്ഞെ‍ടുപ്പിൽ തോൽക്കുമോയെന്ന ഭയമാണ് മമതാ ബാനർജിക്ക്. പക്ഷേ, അവർ സത്യസന്ധയാണ്. ആരാണ് കുറ്റക്കാരെന്ന കാര്യത്തിൽ നിക്ഷപക്ഷ അന്വേഷണത്തിന് അവർ തയാറാവണം. ഈശ്വർ ചന്ദ് വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ ഗുണ്ടകളാണ്.കോളജ് ക്യാംപസിലേക്കു പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നതു തൃണമൂലുകാർക്കു മാത്രമാണെന്നും അക്രമത്തിന്റെ ചിത്രങ്ങളടക്കം ഉയർത്തിക്കാട്ടി അമിത് ഷാ പറഞ്ഞു. 

∙ 6 ഘട്ടം കഴിയുമ്പോൾ തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റ് ബിജെപിക്കു ലഭിച്ചു കഴിഞ്ഞു.അവസാന ഘട്ടവും പൂർത്തിയാവുമ്പോൾ, മോദിക്കു കീഴിൽ ബിജെപി 300ലധികം സീറ്റും നേടി സർക്കാർ രൂപീകരിക്കും. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും അമിത് ഷാ പരിഹസിച്ചു. 

∙ തനിക്കെതിരെ കേസെടുത്തതിനെ ഭയക്കുന്നില്ല.പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ 60 ബിജെപിക്കാരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. റോഡ് ഷോയ്ക്കിടെ നടന്ന അക്രമത്തിനിടെ, രക്ഷയ്ക്കു സിആർപിഎഫുകാരില്ലായിരുന്നെങ്കിൽ തന്റെ ജീവൻ പോലും അപകടത്തിലായേനെ– അമിത് ഷാ പറഞ്ഞു.

English Summary: Amit Shah accuses TMC of vandalising Vidyasagar's statue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com