ADVERTISEMENT

പത്തനംതിട്ട∙ മുൻപ് ശബരിമല കയറിയ ബിന്ദു ഇന്നലെ അർധരാത്രിയോടെ വീണ്ടും മലകയറ്റത്തിനായി ജില്ലയിലെത്തി. രണ്ടു പൊലീസുകാരുടെ അകമ്പടിയുള്ളതിനാൽ പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ അർധരാത്രിയെത്തിയെങ്കിലും അപ്പോൾ തന്നെ നാട്ടുകാർ അറിഞ്ഞു. ശബരിമല കർമ സമിതിയുടെ പ്രവർത്തകരും ചിലർ അറിഞ്ഞെത്തിയിരുന്നു. ശബരിമല ദർശനം നടത്തണമെന്ന ആവശ്യം പൊലീസിനോടു പറഞ്ഞുവെങ്കിലും സുരക്ഷയൊരുക്കുന്നതിൽ ജില്ലയിലെ പൊലീസ് ബുദ്ധിമുട്ട് അറിയിച്ചുവെന്നാണു വിവരം. ഇതേത്തുടർന്ന് പുലർച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹ്യത്തിന്റെ വീട്ടിലേക്കു പോയി. ഇവിടെനിന്നു ശബരിമലയിലെത്തുമെന്ന സൂചന ലഭിച്ചതിനാൽ പൊലീസും കരുതലോടെയാണു പമ്പയിൽ നിൽക്കുന്നത്.

English Summary: Sabarimala Women Entry, Bindhu, Kerala Police, Sabarimala Karma Samiti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com