ADVERTISEMENT

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. പുറത്തുനിന്നെത്തിയ ഒരാൾ ദേശീയപതാകയുമായി വന്നു വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി. സുരക്ഷ ഉദ്യാഗസ്ഥരെത്തി പ്രതിഷേധക്കാരനെ ഹാളിനു പുറത്താക്കി.

മഹാരാഷ്ട്ര സ്വദേശിയാണു വാർത്തസമ്മേളനത്തിൽ പ്രതിഷേധിച്ചത്. ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു പ്രതിഷേധം. ഒരു വിദേശിയുടെ മകൻ പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പുറത്തിറങ്ങിയ ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയുടെ വാർത്താ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

English Summary: A man interrupts the media briefing by Congress Spokesperson Pawan Khera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com