ADVERTISEMENT

തിരുവനന്തപുരം∙ചൂർണിക്കരയിൽ വ്യാജരേഖ ചമച്ചു നിലം പുരയിടമാക്കി മാറ്റിയതുപോലെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ തട്ടിപ്പു നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ അനിൽകാന്താണ് പുതിയ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കയത്.

ചൂർണിക്കരയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്തോശയോടെ നിലം പുരയിടമാക്കാൻ വ്യാജ രേഖ ചമച്ചതിന്റെ പശ്ചാത്തലത്തിലാണു പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. നെൽവയലുകൾ നികത്തിയിട്ടുണ്ടോ എന്ന് സംസ്ഥാനത്ത് എല്ലായിടത്തും സംഘം പരിശോധിക്കും. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്–2 പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

English summary: New investigation team to enquire illegal wet land convertion

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com