ADVERTISEMENT

ന്യൂഡൽഹി∙ 17–ാം ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് അവസാനിച്ചു. ആറുമണി വരെയുള്ള കണക്കുകൾ പ്രകാരം 61.13 ശതമാനമാണ് പോളിങ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയടക്കം ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡിലെയും 59 മണ്ഡലങ്ങളാണ് ഞായറാഴ്ച വിധിയെഴുതിയത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ തീപാറും പോരാട്ടം നടക്കുന്ന ബംഗാളിലാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍.– 73.40%. ബിഹാറിലാണ് ഏറ്റവും കുറവ് പോളിങ്– 53.36%. ഹിമാചൽ പ്രദേശ് - 66.70%, മധ്യപ്രദേശ് - 69.36%, പഞ്ചാബ്- 59.03%, ഉത്തർപ്രദേശ്- 55.49%, ജാര്‍ഖണ്ഡ്-70.97%, ചണ്ഡിഗഡ്- 63.57% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ് ശതമാനം.

കഴിഞ്ഞ ആറ് ഘട്ടങ്ങളിലേതിനു സമാനമായി അക്രമസംഭവങ്ങളും ബംഗാളില്‍ തുടര്‍ക്കഥയായി. ജാദവ്പുരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ കാര്‍ തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും െചയ്തു. അക്രമത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ബാസിര്‍ഹട്ടില്‍ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോളിങ് ബൂത്തിനു നേരെ ബോംബേറുണ്ടായി. പലയിടങ്ങളിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിന് സമീപം തടയുന്നതായും കള്ളവോട്ട് ചെയ്തതായും പരാതിയുണ്ട്. യുപിയിലെ ചന്ദൗലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ നിര്‍ബന്ധിച്ച് മഷി പുരട്ടുകയും വോട്ടുചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് സമാജ്‍വാദി പാര്‍ട്ടി പരാതി ഉന്നയിച്ചു. ബിഹാറിലെ പട്ന സാഹിബില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി.

English Summary: Lok Sabha Election 2019 last Phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com