ADVERTISEMENT

കൊച്ചി ∙ മധ്യകേരളത്തിൽ ആറിൽ അഞ്ചു മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് മനോരമ ന്യൂസിനായി കാർവി ഇൻസൈറ്റ്സ് നടത്തിയ എക്സിറ്റ്പോൾ സർവേ ഫലം. ഒരു സീറ്റിൽ ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും വിലയിരുത്തുന്നു. മധ്യകേരളത്തിൽ യുഡിഎഫിന് 42 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോൾ എൽഡിഎഫിന് 36ഉം എൻഡിഎയ്ക്ക് 16ഉം മറ്റുള്ളവർക്ക് ആറു ശതമാനവും വോട്ടുലഭിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.

ആലത്തൂരിൽ രമ്യ ഹരിദാസ്

alathur-exit-poll

യുഡിഎഫിലെ രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വം കൊണ്ടും എൽ‌ഡിഎഫിലെ പി.കെ.ബിജു തുടർച്ചയായി മൂന്നാം തവണയും മൽസരിക്കാനെത്തുന്നു എന്നതുകൊണ്ടും ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് ആലത്തൂർ. ഇവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണു സർവേ ഫലം.

തൃശൂരിൽ ഫോട്ടോഫിനിഷ്

thrissur-exit-poll

നടൻ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെ എൻഡിഎ മറ്റു സ്ഥാനാർഥികളുടെ വോട്ടുവിഹിതത്തിൽ കാര്യമായ ഇടിവുണ്ടാക്കുന്ന മണ്ഡലമാണു തൃശൂർ. ഇവിടെ എൽഡിഎഫിന്റെ രാജാജി മാത്യു തോമസും യുഡിഎഫിന്റെ ടി.എൻ.പ്രതാപനും തമ്മിലുള്ള പോരാട്ടം ഫോട്ടോഫിനിഷിൽ അവസാനിക്കും. നേരിയ മുൻതൂക്കം രാജാജി മാത്യു തോമസിനാണെന്നും സർവേ വ്യക്തമാക്കുന്നു.

ചാലക്കുടിയിൽ ബെന്നി ബഹനാൻ

chalakkudy-exit-poll

സിറ്റിങ് എംപി എൽഡിഎഫിന്റെ ഇന്നസന്റ് വീണ്ടും മൽസരിക്കാനെത്തിയ ചാലക്കുടിയിൽ ഇത്തവണ വിജയിക്കില്ലെന്നാണ് സർവേ ഫലം. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ലോക്സഭയിലേയ്ക്കു പോകും. പ്രചാരണത്തിനിടെ ബെന്നിക്കു ഹൃദയാഘാതം മൂലം പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നെങ്കിലും അതൊന്നും ഫലത്തെ ബാധിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നത്.

എറണാകുളത്ത് ഹൈബി

ernakulam-exit-poll

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ് അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല എന്നു വ്യക്തമാക്കുന്നതാണ് എക്സിറ്റ്പോൾ ഫലം. സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർഥികളിൽ ഒരാളായിരുന്ന പി.രാജീവിനെ വീഴ്ത്തി യുഡിഎഫിന്റെ ഹൈബി ഈഡൻ വിജയിക്കും.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്

idukki-exit-poll

മുൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സാഹസികമായി കൈപ്പിടിയിലൊതുക്കിയ ഇടുക്കി മണ്ഡലം ഇത്തവണ ജോയ്സ് ജോർജിനെ കൈവിടുമെന്നാണ് എക്സിറ്റ്പോൾ ഫലം നൽകുന്ന സൂചന. കഴിഞ്ഞ തവണയും ജോയ്സ് ജോർജിനെതിരെ മൽസരിച്ച യുഡിഎഫിന്റെ ഡീൻ കുര്യാക്കോസ് ഇത്തവണ വിജയിക്കുമെന്നാണു സർവേ വ്യക്തമാക്കുന്നത്.

കോട്ടയത്ത് തോമസ് ചാഴികാടൻ

kottayam-exit-poll

എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാർഥി വി.എൻ.വാസവനും യുഡിഎഫിന്റെ തോമസ് ചാഴികാടനും ഏറ്റുമുട്ടിയ കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്ന് എക്സിറ്റ്പോൾ ഫലം. തോമസ് ചാഴികാടൻ ഇവിടെ കാര്യമായ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com