ADVERTISEMENT

ന്യൂഡൽഹി∙ അവിശുദ്ധ സഖ്യങ്ങള്‍ പരാജയപ്പെടുമെന്ന സൂചനയാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നതെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. നേതാക്കളെ ജനങ്ങള്‍ വിലയിരുത്തുന്നതു കുടുംബത്തിന്റെയോ ജാതിയുടെയോ പേരിലല്ല.

സ്ഥിരതയുള്ള സര്‍ക്കാരിനാണു ജനങ്ങള്‍ വോട്ടുചെയ്തതെന്നും എതിരാളികള്‍ ഒന്നിക്കുന്ന തൂക്ക് സഭ രാജ്യത്തിന് ആവശ്യമില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. 

ജനങ്ങളില്‍ നേരിട്ടെത്തി നടത്തിയ അഭിപ്രായ സര്‍വേകള്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. 

കേന്ദ്രത്തിൽ വീണ്ടും ബിജെപി വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ, വിഡിയോ സ്റ്റോറി കാണാം

English Summary: Election results to be in consonance with exit polls outcome: Arun Jaitley 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com