ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തില്‍ പഴവങ്ങാടി ജംക്‌ഷനിലെ കുടകള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സമീപത്തെ ഗോഡൗണിലെയും വീട്ടിലെയും തീയണച്ചു. ചെല്ലം അംബ്രല്ല മാർട്ട് എന്ന സ്ഥാപനത്തിൽ രാവിലെ 9.45 ഓടെയാണു തീപിടിത്തമുണ്ടായത്. ഇരുനിലകെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. 5 അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി.

തീ അണയ്ക്കുന്നതിനിടെ അഗ്നിശമനസേനയിലെ രണ്ട് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ സന്തോഷാണ് ഇവരിലൊരാൾ. തീപിടുത്തതിന്റെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അഗ്നിശമന സേനാ അധികൃതര്‍ പറഞ്ഞു.

Thiruvananthapuram Fire
തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തമുണ്ടായപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി

അടുത്തുള്ള വീടുകളിൽനിന്നും കടകളിൽനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇടുങ്ങിയ റോഡായതിനാല്‍ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിപെടാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീയണച്ചത്.

Thiruvananthapuram Fire
തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തമുണ്ടായപ്പോൾ.

English Summary: Huge fire in factory outlet near Power house road, Thiuvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com