ശബരിമലയിൽ നിലപാട് പറഞ്ഞ് വോട്ടുപിടിച്ചില്ല; ഇത് ദോഷമായെന്ന് സിപിഎമ്മില്‍ വിമര്‍ശനം

pinarayi-kodiyeri-2
SHARE

തിരുവനന്തപുരം∙ ശബരിമല പ്രചാരണവിഷയം ആക്കാതിരുന്നത് ദോഷമായെന്നു സിപിഎമ്മില്‍ വിമര്‍ശനം. ശബരിമല വിഷയത്തില്‍ നിലപാടു പറഞ്ഞ് വോട്ട് ചോദിക്കണമായിരുന്നു. സിപിഎം ഒളിച്ചോടിയെന്ന് എതിരാളികള്‍ക്ക് പ്രചരിപ്പിക്കാനായെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിലും ശബരിമല വിഷയം സംബന്ധിച്ചു വിമർശനം ഉയർന്നിരുന്നു. ശബരിമല വിധി നടപ്പാക്കിയതില്‍ ജാഗ്രതക്കുറവുണ്ടായി. പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്കു ചോർന്നു. നഷ്ടമായ പാര്‍ട്ടി വോട്ടുകൾ തിരിച്ചുപിടിക്കാന്‍ പ്രായോഗിക സമീപനമുണ്ടാവണമെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. ആറ്റിങ്ങല്‍,പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലെ തോല്‍വിയെപ്പറ്റി അന്വേഷണം വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA