ADVERTISEMENT

കൊല്ലം ∙ തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ കംപാർട്ട്മെന്റുകൾ സഹിതം 14 കോച്ചുകളായി സർവീസ് നടത്താൻ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാലരുവി എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതു സംബന്ധിച്ച ‘മനോരമ ഓൺലൈൻ’ വാർത്തയെ തുടർന്നാണു നടപടി.

വാർത്തയുടെ അടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ചീഫ് ഓപ്പറേറ്റിങ് മാനേജർ എന്നിവരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് 16791, 16792 നമ്പർ പാലരുവി എക്സ്പ്രസ് ദിനം പ്രതി 14 കോച്ചുകളുള്ള ട്രെയിനായി ഓടിക്കാൻ ദക്ഷിണ റെയിൽവേയുടെ ഭാഗത്ത് നിന്നു നടപടിയുണ്ടായതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com