ADVERTISEMENT

തിരുവനന്തപുരം ∙ ഖാദര്‍ കമ്മിഷൻ ശുപാര്‍ശകള്‍ നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കിയ സര്‍ക്കാര്‍ നടപടി തിരുത്താനും വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും യുഡിഎഫ് വിദഗ്ധ സമിതിയെ നിയോഗിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രഫ.എം.സി.ദിലീപ് കുമാര്‍ ചെയര്‍മാനായി അഞ്ചംഗ സമിതിയെയാണ് നിയമിച്ചത്.

അംഗങ്ങളായി രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റ് മുന്‍ പരീക്ഷ കണ്‍ട്രോളറും ഡീനുമായിരുന്ന ഡോ. വി.രഘു, എസ്‌സിഇആര്‍ടി മുന്‍ ഡയറക്ടര്‍ പ്രഫ. കെ.എ.ഹാഷിം, ഡോ. എബ്രഹാം ജോസഫ് എന്നിവരേയും മെംബര്‍ സെക്രട്ടറിയായി ഡോ. ജി.വി.ഹരിയേയും നിയമിച്ചു.

English summary: To learn Khader committee report: UDF appoints committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com