ADVERTISEMENT

ലഖ്നൗ∙ ട്രെയിൻ പാളം തെറ്റിയതു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ റെയിൽവെ പൊലീസ് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ ഷാംലിയ്ക്കു സമീപമാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. ഇതു റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 24ലെ മാധ്യമപ്രവർത്തകനെയാണ് ചൊവ്വാഴ്ച രാത്രി ജിആർപി ഉദ്യോഗസ്ഥർ ചേർന്നു മർദിച്ചത്.

ഉദ്യോഗസ്ഥർ സാധാരണ വസ്ത്രത്തിലായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞു. ഒരാൾ കാമറ തട്ടിയിട്ടു. അതെടുക്കാൻ തുനിഞ്ഞപ്പോൾ മർദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. വായിൽ മൂത്രമൊഴിച്ചെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു.

മാധ്യമപ്രവർത്തകനെ പിന്നീട് ജിആർപി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിലടച്ചു. ബുധനാഴ്ച രാവിലെയാണ് മോചിപ്പിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.

ജിആർപി ഇൻസ്പെക്ടർ രാകേഷ് കുമാറിനേയം കോൺസ്റ്റബിൾ സഞ്ജയ് പവാറിനേയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനും എസ്പി ആവശ്യപ്പെട്ടു. 

 

English summary: UP journalist faces Government Railway Police wrath while reporting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com