ADVERTISEMENT

കണ്ണൂർ∙ സി.ഒ.ടി. നസീർ വധശ്രമത്തിൽ ഗൂഢാലോചന ആരോപണം നേരിടുന്ന എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന ഉപവാസ സമരം തുടങ്ങി. രാവിലെ ഒമ്പതിന് തുടങ്ങിയ ഉപവാസം വൈകുന്നേരം അഞ്ചിന് സമാപിക്കും. തലശേരിയിൽ നടക്കുന്ന സമരം വടകര എംപി കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു.

അക്രമത്തിൽ പങ്കില്ലെന്ന് എ.എൻ. ഷംസീർ തുറന്നു പറയാത്തത് സംശയത്തിന്റെ ആഴം കൂട്ടുകയാണെന്ന് കെ.മുരളീധരൻ ആരോപിച്ചു. പാര്‍ട്ടിവിടുന്നവരെ കൊല്ലുമെന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാപന സമേളനം കണ്ണൂർ എംപി കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com