ADVERTISEMENT

കൊച്ചി∙ സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ നവാസിനെ കാണാതായതായി ഭാര്യ തേവര സ്റ്റേഷനിൽ പരാതി നൽകി. ഇന്നു പുലർച്ചെ 5.30നു ശേഷമാണു നവാസിനെ കാണാതായത്. മേലുദ്യോഗസ്ഥനുമായി ഇന്നലെ വൈകിട്ട് തർക്കമുണ്ടായതിനെ തുടർന്നാണു കാണാതായത്.  

ഔദ്യോഗിക സിംകാർഡും വയർലസ് സെറ്റും സെൻട്രൽ സ്റ്റേഷനിൽ ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരിച്ചേൽപിച്ചിരുന്നു. ഇന്നു രാവിലെ നാലിന് തേവരയിലെ ക്വാർട്ടേഴ്സിൽ പൊലീസ് ജീപ്പിലാണ് എത്തിയത്. 

അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി. ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണു താമസം. തേവര പൊലീസ് കേസെടുത്തു. 

English Summary: Kochi central police station CI is missing 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com