ADVERTISEMENT

ഭോപാൽ∙  ദേശീയഗാന ആലാപനത്തിനിടെ ദേശീയ ഗാനം നിര്‍ത്തി വന്ദേ മാതരം പാടി വെട്ടിലായി ബിജെപി നേതാക്കൾ. മധ്യപ്രദേശിലെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷന്റെ സമ്മേളനത്തിനിടെയാണ് സംഭവം. നേതാക്കൾക്കു പറ്റിയ അബദ്ധത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി   പ്രചരിക്കുന്നുണ്ട്. 

കോർപ്പറേഷന്റെ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ടാണ് അംഗങ്ങൾ യോഗം ചേർന്നത്. ബിജെപി എംഎൽഎയും മേയറുമായ മാലിനി ഗൗഡ് ആണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്.

ദേശീയഗാനം ആലപിക്കുന്നതിനിടെ ചില നേതാക്കൾ ഇടപെട്ട് നിർത്തിച്ചു.  പിന്നാലെ ഒരുഭാഗത്ത് നിന്ന് വന്ദേമാതരം ഉയർന്നു. ദേശീയഗാനത്തിനു പകരം വന്ദേമാതരം ആണ് ചടങ്ങില്‍ പാടിത്തീർത്തത്. 

ദേശീയഗാനത്തെ അപമാനിച്ചതിന് അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  ഒരംഗത്തിനു പറ്റിയ നാവുപിഴ എന്നായിരുന്നു കോർപ്പറേഷൻ ചെയർമാൻ അജയ് സിങ് വിശദീകരിച്ചത്.  ദേശീയഗാന ആലാപനം തടസപ്പെടുത്തുന്നതോ നിർത്തുന്നതോ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

English Summary: National anthem recital stopped midway at Indore civic body meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com