ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികള്‍. അണ്‍-എയ്ഡഡ് മേഖലയില്‍ 38,000 ലധികം കുട്ടികളുടെ കുറവുണ്ടായി.

സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷവും അണ്‍-എയ്ഡഡ് മേഖലയില്‍ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് 'സമ്പൂര്‍ണ'യില്‍ രേഖപ്പെടുത്തിയത്. അന്തിമവിശകലനം നടത്തി കണക്ക് ഔദ്യോഗികമായി പിന്നീടു പ്രസിദ്ധീകരിക്കും.

ലഭ്യമായ കണക്കുകളില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്; 44,636. എട്ടാം ക്ലാസില്‍ 38,492 കുട്ടികളുടെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിനുശേഷം മൂന്നു വര്‍ഷത്തിനുള്ളില്‍ 4.93 ലക്ഷം കുട്ടികളാണു പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com