ADVERTISEMENT

കൊച്ചി∙  പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആർഡിഎസ് പ്രോജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജനൽ ഓഫിസിലും മാനേജിങ് ഡയറക്ടറുടെ കാക്കനാട് പടമുകളുള്ള ഫ്ലാറ്റിലുമാണ്  വിജിലൻസ് പരിശോധന നടത്തിയത്.

വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന്റെ നിർദേശ പ്രകാരം വിജിലൻസ് ഐജി എച്ച്.വെങ്കടേഷിന്റെ മേൽനോട്ടത്തിൽ എറണാകുളം വിജിലൻസ് റേഞ്ച് എസ്.പി. ഹിമേന്ദ്ര നാഥിന്റെയും എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെയും നേതൃത്വത്തി‌ലാണ് പരിശോധന.

English summary: Corruption in Palarivattom Overbridge: Vigilance Raid at RDS projects office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com