ADVERTISEMENT

കൊച്ചി∙ നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഔദ്യോഗിക റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെക്കൂടി വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു. ഇതോടെ ഇവിടെ മൂന്നു പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. 

രോഗിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരിൽ 3 പേരെക്കൂടി ഒഴിവാക്കി. ഇതോടെ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി. ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച 2029 പേർക്ക് പരിശീലനം നൽകി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 33,625 ആയി.

English Summary: Nipah  Patient makes further progress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com