ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന നേതാവ് ജെ.പി.നഡ്ഡയെ ബിജെപി വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പാർട്ടി അധ്യക്ഷനായ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനു പിന്നാലെ ചുമതലകൾ വഹിക്കുന്നതിനായി വർക്കിങ് പ്രസിഡന്റിനെ നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അധ്യക്ഷസ്ഥാനത്ത് അമിത് ഷാ തന്നെ തുടരും.

അമിത് ഷായുടെ കീഴിൽ പാർട്ടി നിരവധി തിരഞ്ഞെടുപ്പുകൾ വിജയിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിയുടെ ചുമതലകൾ കൂടി നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷനെ സഹായിക്കുന്നതിനാണ് വർക്കിങ് പ്രസിഡന്റായി ജെ.പി.നഡ്ഡയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ഹിമാചൽപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ജെ.പി.നഡ്ഡ ബിജെപി പാർലമെന്ററി ബോർഡ് സെക്രട്ടറിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ.

English Summary:  JP Nadda Appointed BJP Working President, Amit Shah Remains As President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com