ADVERTISEMENT

വാഷിങ്ടന്‍∙ ഇറാനുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപൂര്‍വദേശത്തേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ അമേരിക്ക. ഇതിനൊപ്പം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ കപ്പലുകളും അയയ്ക്കും. പെന്റഗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആവശ്യപ്രകാരം വൈറ്റ് ഹൗസുമായും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനുമായും ആലോചിച്ച ശേഷമാണ് 1000 സൈനികരെ കൂടി അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ അറിയിച്ചു. മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൈനികരുടെ സുരക്ഷ കൂടി കണക്കിലെടുത്താണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണടാങ്കറുകള്‍ക്കു നേരെ കൂടുതല്‍ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് മധ്യപൂര്‍വദേശത്ത് കര, നാവിക, വ്യോമ മേഖലയില്‍നിന്നുള്ള ഭീഷണി നേരിടാന്‍ അമേരിക്ക കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നത്. ജൂണ്‍ 13-ന് ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമിക്കപ്പെട്ട എണ്ണ ടാങ്കറില്‍നിന്ന് ഇറാന്‍ ബോട്ടിലെത്തി മൈന്‍ നീക്കം ചെയ്യുന്നതിന്റെ ഫോട്ടോയും പെന്റഗണ്‍ പുറത്തുവിട്ടു.

മധ്യപൂര്‍വദേശത്തെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കുന്ന ഫ്‌ളോറിഡയിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനത്ത്് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപെയോ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായാണ് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ തീരുമാനമെടുത്തത്. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നീക്കത്തെക്കുറിച്ചു പോലും ആലോചിക്കുന്നുണ്ടെന്ന് പോംപെയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English Summary: US sending 1,000 additional troops to Middle East amid Iran tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com