ADVERTISEMENT

കൊച്ചി ∙ ആലപ്പുഴ വള്ളികുന്നത്ത‌് പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക‌് സ‌്റ്റേഷനിലെ സിപിഒ കാക്കനാട‌് വാഴക്കാല നെയ‌്തേലിൽ എൻ.എ.അജാസിനെ സർവീസിൽനിന്ന‌് അന്വേഷണ വിധേയമായി സസ‌്പെൻഡ‌്ചെയ‌്ത‌ു. എറണാകുളം റൂറൽ എസ‌്പി കെ.കാർത്തിക്കാണ‌് ഉത്തരവിറക്കിയത‌്. 

കൊലപാതകത്തിൽ അജാസിന്റെ പങ്ക‌് വ്യക്തമാക്കുന്ന റിപ്പോർട്ട‌് കഴിഞ്ഞദിവസം അന്വേഷണസംഘം എസ‌്പിക്ക‌് കൈമാറിയിരുന്നു. ഇതു പരിഗണിച്ചാണ‌് നടപടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ‌് സസ‌്പെൻഡ‌്ചെയ‌്തത‌്. സിഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതലയെന്നും റിപ്പോർട്ട‌് ലഭിച്ചശേഷം തുടർനടപടി എടുക്കുമെന്നും എ‌സ‌്പി പറഞ്ഞു.

ശരീരത്തില്‍ സാരമായി പൊള്ളലേറ്റ പ്രതി നാലുദിവസമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ശ്വാസതടസ്സം, മൂത്രതടസ്സം, എന്നിവയ്ക്ക് പുറമേ ശരീരത്തിലാകെ നീരും ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെ ഡയാലിസിസിനു ശ്രമം നടത്തിയെങ്കിലും ബിപി കുറഞ്ഞതോടെ ഉപേക്ഷിച്ചു. 

മരുന്ന് നൽകി രക്തസമ്മർദം ഉയർത്തി ഡയാലിസിസ് നടത്താനാണ് ശ്രമം. ഇത് വിജയിച്ചാൽ മാത്രമേ ആരോഗ്യസ്ഥിതിയിൽ ഏന്തെങ്കിലും പറയാനാകുകയുളളു എന്നാണ് ഡോക്ടർമാർ  നൽകുന്ന വിവരം.

English Summary: CPO Ajas suspended from police in woman burnt alive incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com