ADVERTISEMENT

ന്യൂഡല്‍ഹി∙ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നിര്‍ബന്ധമല്ലെന്ന ബജറ്റ് പ്രഖ്യാപനം നികുതിദായകര്‍ക്ക് ഏറെ ആശ്വാസകരമാകും. പാന്‍ കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ''120 കോടിയിലേറെ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡുണ്ട്. ആ സാഹചര്യത്തില്‍ നികുതിദായകര്‍ക്ക് നടപടികള്‍ എളുപ്പമാക്കാനായി പാന്‍ കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയും''. നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമായിരുന്നു. ഇതിനായി ആധാറും പാനും ബന്ധപ്പിക്കുന്നതും നിര്‍ബന്ധമാക്കിയിരുന്നു.

English Summary: For Income Tax Returns, Either Aadhaar Or PAN Will Do, Says Minister 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com