ADVERTISEMENT

ന്യൂഡൽഹി∙ ബജറ്റിനെത്തുടർന്ന് വില കൂടുന്ന ഉൽപന്നങ്ങളുടെ എണ്ണം കൂടി. എന്നാൽ വില കുറയുന്ന ഉൽപന്നങ്ങൾ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. പെട്രോളിനും ഡീസലിനും ലീറ്ററിന് 1 രൂപ റോഡ് സെസ് ഏർപ്പെടുത്തിയതോടെ വില കൂടുമെന്നുറപ്പായി. സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടി 2.5% ഉയർത്തി 12.5 ശതമാനമാക്കിയതോടെ വില കൂടും. ഇറക്കുമതി ചെയ്യുന്ന വില കൂടിയ ലോഹങ്ങൾക്കും കസ്റ്റംസ് ഡ്യൂട്ടി ഉയർത്തിയിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്നവയിൽ വില കൂടുന്നത്:

സ്വർണം, വില കൂടിയ ലോഹങ്ങൾ, സിസിടിവി–ഐപി ക്യാമറകൾ, മെറ്റൽ ഫിറ്റിങ്സ്, സ്പ്ലിറ്റ് എസി, കശുവണ്ടി, പ്ലാറ്റിനം, ഓട്ടമൊബീൽ പാർട്സ്, ലൗഡ് സ്പീക്കർ, പ്ലഗ്, സോക്കറ്റ്, സ്വിച്ച്, ന്യൂസ് പ്രിന്റ്, പ്രിന്റ് ചെയ്ത പുസ്തകങ്ങൾ, സെറാമിക് റൂഫിങ്, വോൾ ടൈൽസ്, സ്റ്റെയിൻലസ് സ്റ്റീൽ, ഒപ്റ്റിക്കൽ ഫൈബർ, വാഹനങ്ങളുടെ ഗ്ലാസ് മിറർ, വാഹന ഹോൺ, വിൻഡ്സ്ക്രീൻ വൈപ്പർ, മാർബിൾ സ്ലാബ്

വില കൂടുന്ന മറ്റ് ഉൽപന്നങ്ങൾ:

സിഗററ്റ്, പുകയില, പാൻ മസാല

വില കുറയുന്നവ:

ഇലക്ട്രിക് വാഹനങ്ങൾ, വാഹനഭാഗങ്ങള്‍, കൃത്രിമ വൃക്ക നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ, ഇറക്കുമതി ചെയ്യുന്ന കമ്പിളി, ഇറക്കുമതി ചെയ്യുന്ന പ്രതിരോധ ഉപകരണങ്ങൾ, നാഫ്ത, മൊബൈൽ ചാർജർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com