ADVERTISEMENT

വാഷിങ്ടൻ∙ ഗ്രീൻ കാർഡ് നൽകുന്നതിന് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പരിധി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഫെയർനസ് ഓഫ് ഹൈ-സ്‌കിൽഡ് ഇമിഗ്രന്റ്‌സ് ആക്ട് 2019 (HR 1044) എന്ന് പേരിട്ട ബിൽ 365-65 ഭൂരിപക്ഷത്തിനാണ് പാസായത്. നിലവിൽ രാജ്യങ്ങൾക്ക് ഏഴു ശതമാനമാണ് പരിധി. വിദഗ്ധ തൊഴിലാളികൾക്കു യുഎസിൽ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നതിനുള്ള അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്റ് റെസിഡൻസി കാർഡ്).

യുഎസിൽ ജോലി തേടുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് ആശ്വാസം പകരുന്ന ബില്ലാണ് പ്രതിനിധിസഭ പാസാക്കിയത്. കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാൻ അപേക്ഷിക്കുന്നവർക്ക് വർഷം 7 ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയർത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഒപ്പിട്ടു നിയമമാകുന്നതിനു മുൻപ് യുഎസ് സെനറ്റും ഇത് പാസാക്കേണ്ടതുണ്ട്. പ്രതിനിധി സഭയിൽ ബിൽ പാസായത് അമേരിക്കയിലെ മുൻനിര ഐടി കമ്പനികൾ സ്വാഗതം ചെയ്തു.

English Summary: US House passes bill removing country cap on green cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com