ADVERTISEMENT

ബെംഗളുരു ∙ കർണാടക നിയമസഭയിൽ വിശ്വാസവോട്ടിന് അനുമതി തേടി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. പ്രശ്നപരിഹാരത്തിനു സമയം അനുവദിക്കണമെന്നും സ്പീക്കർ കെ.ആർ.രമേഷ് കുമാറിനോടു കുമാരസ്വാമി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ വിമത കോൺഗ്രസ്– ജെഡിഎസ് എംഎല്‍എമാരെ മുംബൈ സബർബന്‍ പൊവായിലെ റിനൈസൻസ് ഹോട്ടലിലേക്കു മാറ്റി.

ആത്മവിശ്വാസമുള്ളതുകൊണ്ടാണ് വിശ്വാസവോട്ടിന് അനുമതി തേടിയതെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ബിജെപിക്ക് ഇക്കാര്യത്തിൽ ഭയമാണ്. അവരുടെ ഇടയിൽ തന്നെ കറുത്ത ആടുകളും ഉള്ളതായി ബിജെപിക്ക് അറിയാമെന്നും അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു. സംസ്ഥാന സർക്കാരുകളെ താഴെയിടാൻ ബിജെപി പണം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതു നേരത്തേ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ റിസോർട്ടിലുള്ള 14 എംഎൽഎമാരിൽ നാലുപേർ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ബൈരതി ബസവരാജ്, എസ്.ടി.സോമശേഖർ, ശിവറാം ഹെബ്ബാർ, ബി.സി.പാട്ടീൽ എന്നിവരാണ് ക്ഷേത്രദർശനം നടത്തിയത്. ബെംഗളൂരുവിൽ സ്പീക്കർക്ക് രാജി സമർപ്പിച്ചശേഷം വ്യാഴാഴ്ച വൈകിട്ടാണ് വിമത എംഎല്‍എമാർ റിസോർട്ടിലേക്കു തിരിച്ചത്. നിയമസഭയുടെ 11 ദിവസത്തെ സമ്മേളനം വെള്ളിയാഴ്ച തുടങ്ങി. സഭയിൽനിന്നും ബിജെപി എംഎൽഎമാർ ബെംഗളുരുവിലെ റമദ റിസോർട്ടിലേക്കാണു പോയത്.

കർണാടക നിയമസഭയില്‍നിന്നു റിസോര്‍ട്ടിലേക്കു മടങ്ങുന്ന ബിജെപി നിയമസഭാംഗങ്ങൾ. ചിത്രം: എഎൻഐ ട്വിറ്റർ
കർണാടക നിയമസഭയില്‍നിന്നു റിസോര്‍ട്ടിലേക്കു മടങ്ങുന്ന ബിജെപി നിയമസഭാംഗങ്ങൾ. ചിത്രം: എഎൻഐ ട്വിറ്റർ

English Summary: Karnataka MLAs moved to resort; Rahul Gandhi hits out at BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com