ADVERTISEMENT

തിരുവനന്തപുരം∙  നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പി.ടി. തോമസ് എംഎല്‍എ. നിയമസഭയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട ശേഷം ഉരുത്തിരിഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്താണിത്. കിരാതമായ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം മതിയാകില്ലെന്ന് യുഡിഎഫിലും വികാരമുണ്ടായിരിക്കെയാണ് സ്വതന്ത്ര ഏജന്‍സി തന്നെ വേണമെന്ന് ആ‌വശ്യപ്പെട്ട് പി.ടി. തോമസ് രംഗത്തെത്തുന്നത്.

കസ്റ്റഡിമരണം പുറത്തുവന്നതിന്റെ ആദ്യ ദിനങ്ങളില്‍ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആ‌വശ്യമാണ് പ്രതിപക്ഷം  നിയമസഭയിൽ ഉയര്‍‍ത്തിയത്. ഇതിന് ശേഷമാണ് ജയിലും ജുഡീഷ്യറിയും അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്ക് വ്യക്തമായത്. കൂടുതല്‍ ഗൗരവമുള്ള അന്വേഷണം ആവശ്യമാണ് എന്നാണ് ഇത് തെളിയിക്കുന്നത്. – പി.ടി. തോമസ് അഭിപ്രായപ്പെട്ടു.

ഏറ്റവും പ്രധാന തെളിവ് കണ്ടെത്തേണ്ട പോസ്റ്റുമോര്‍ട്ടത്തിലെ പാളിച്ച അതീവ ഗൗരവമാണ്. ഇടുക്കിയിലെ മുന്‍ എസ്പിയുടെ ഇടപെടലുകളെല്ലാം ദുരൂഹമാണ്. എല്ലാം പരിഗണിക്കുമ്പോള്‍ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നാണ് അഭിപ്രായം. എന്നാല്‍ പാര്‍ട്ടിയോ യുഡിഎഫോ ആണ് ഇത് ഉന്നയിക്കേണ്ടതെന്നും പി.ടി.തോമസ് പറഞ്ഞു. കസ്റ്റഡി മരണം സംബന്ധിച്ച് നിയമസഭയില്‍ പി.ടി. തോമസാണ് നേരത്തെ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com