ADVERTISEMENT

മുംബൈ ∙ ചാനൽ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി അതനു രവീന്ദ്ര കുമാർ (40) ആണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് ഇയാളെ അവതാരിക ബ്ലോക് ചെയ്തെങ്കിലും മൂന്നു പ്രൊഫൈലുകൾ കൂടി ആരംഭിച്ച് സന്ദേശങ്ങൾ അയക്കുന്നത് ഇയാൾ തുടരുകയായിരുന്നു. ‌

അവതാരിക ഇക്കാര്യം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് അതനുവിനെ ശാസിച്ചെങ്കിലും പിൻമാറിയില്ല. ഇതോടെ പൊലീസിന് പരാതി നൽകുകയായിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ട് ബംഗാളിലാണ് ആരംഭിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു.

English summary: Man Arrested For Allegedly Sending Obscene Messages To TV News Anchor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com