ADVERTISEMENT

ന്യുഡല്‍ഹി∙ ഹിമാചല്‍ പ്രദേശില്‍ ബഹുനിലകെട്ടിടം തകര്‍ന്നുവീണ് ആറു സൈനികര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴു സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ ഷിംലയില്‍നിന്ന് 45 കിലോമീറ്റര്‍ ദൂരെ സോളനിലാണ് സംഭവം. അഞ്ച് സൈനികര്‍ ഉള്‍പ്പെടെ 17 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്‌റ്ററന്റിന്റെ ഉടമയുടെ ഭാര്യയും അപകടത്തില്‍ മരിച്ചു. മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണു കെട്ടിടം തകര്‍ന്നുവീണത്. ഉത്തരാഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ സൈനികരും കുടുംബാംഗങ്ങളും റസ്‌റ്ററന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അനധികൃതമായി നിര്‍മാണം നടത്തിയ കെട്ടിടമാണു തകര്‍ന്നതെന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.

English Summary: 7 Dead, 7 Soldiers Trapped In Himachal Building Collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com